07:29am 10 November 2026
NEWS
കൊച്ചിയിലെ ബാറിൽ ഡിജെ പാർട്ടിക്കിടെ യുവതി യുവാവിനെ കുത്തി
29/06/2025  07:36 AM IST
nila
കൊച്ചിയിലെ ബാറിൽ ഡിജെ പാർട്ടിക്കിടെ യുവതി യുവാവിനെ കുത്തി

കൊച്ചിയിലെ ബാറിൽ ഡിജെ പാർട്ടിക്കിടെ യുവതി യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു. ശനിയാഴ്ച്ച രാത്രി പത്തരയോടെയാണ് സംഭവമെന്നാണ് റിപ്പോർട്ട്.  സിനിമാരംഗത്തെ പ്രമുഖരടക്കം പങ്കെടുത്ത ഡിജെ പാർട്ടിക്കിടെയാണ് യുവാവിന് കുത്തേറ്റത്. തന്നോട് അപമര്യാദയായി പെരുമാറിയ യുവാവിനെ മദ്യകുപ്പി പൊട്ടിച്ച് യുവതി കുത്തുകയായിരുന്നു എന്നാണ് വിവരം. 

കതൃക്കടവ് തമ്മനം റോഡിലെ ഇടശേരി മാൻഷൻ ഹോട്ടലിന്റെ മില്ലേനിയൽ ബാറിലാണ് സംഭവം. തൊടുപുഴ സ്വദേശിയായ യുവാവിനാണ് കുത്തേറ്റത്. ഉദയംപേരൂർ സ്ദേശിനിയായ യുവതിയാണ് കുത്തിപ്പരിക്കേൽപ്പിച്ചതെന്നാണ് സംഭവസ്ഥലത്തുണ്ടായിരുന്നവർ പറയുന്നത്. സംഭവത്തിൽ യുവതിയെ പോലീസെത്തി കസ്റ്റഡിയിലെടുത്തെന്നും സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. മദ്യക്കുപ്പി കൊണ്ട് യുവാവിന്റെ കഴുത്തിലാണ് യുവതി കുത്തിയതെന്നും ദൃക്സാക്ഷികൾ പറയുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img